Edo vaarmugilin

ഏതോ വാര്‍മുകിലിന്‍
Year
Language

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു
ഓമലേ.. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീവന്നു…. (ഏതോ വാർമുകിലിൻ)

നിന്നിളം ചുണ്ടിൽ അണയും പൊന്മുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ.. (ഏതോ വാർമുകിലിൻ)

edo vārmugilin kināvilĕ muttāy nī vannu
omale.. jīvanil amṛtegānāy vīṇḍuṁ
ĕnniledo ormmagaḽāy nilāvin mutte nīvannu…. (edo vārmugilin)

ninniḽaṁ suṇḍil aṇayuṁ pŏnmuḽaṁ kuḻalil
ārdramāmŏru śrīrāgaṁ keḽppū
padamaṇiññiḍuṁ mohaṅṅaḽ polĕ
aliyuṁ ĕn jīvamandraṁ pol.. (edo vārmugilin)