Edo vaarmugilin

ഏതോ വാര്‍മുകിലിന്‍
Year
Language

ഏതോ വാര്‍മുകിലിന്‍ കിനാവിലെ
മുത്തായ് നീ വന്നൂ.... (2)
ഓമലേ... ജീവനില്‍
അമൃതേകാനായ് വീണ്ടും...
എന്നിലെതോ ഓര്‍മ്മകളായ്
നിലാവില്‍ മുത്തേ നീ വന്നൂ...
(ഏതോ വാര്‍മുകിലിന്‍..)

നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം
മണ്ണിലുണരുമ്പോള്‍... (2)
മാഞ്ഞുപോയൊരു പൂത്താരം പോലും...
കൈ നിറഞ്ഞൂ വാസന്തന്‍ പോലെ..
തെളിയും എന്‍ ജന്മപുണ്യം പോല്‍...
(ഏതോ വാര്‍മുകിലിന്‍..)

നിന്നിളം ചുണ്ടില്‍ അണയും
പൊന്‍മുളം കുഴലില്‍.. (2)
ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
പദമണിഞ്ഞിടും മോഹങ്ങള്‍ പോലെ..
അലിയും എന്‍ ജീവമന്ത്രം പോല്‍..
(ഏതോ വാര്‍മുകിലിന്‍..)

edo vārmugilin kināvilĕ
muttāy nī vannū.... (2)
omale... jīvanil
amṛtegānāy vīṇḍuṁ...
ĕnnilĕdo ormmagaḽāy
nilāvil mutte nī vannū...
(edo vārmugilin..)

nīyulāvumboḽ svarggaṁ
maṇṇiluṇarumboḽ... (2)
māññuboyŏru pūttāraṁ poluṁ...
kai niṟaññū vāsandan polĕ..
tĕḽiyuṁ ĕn janmabuṇyaṁ pol...
(edo vārmugilin..)

ninniḽaṁ suṇḍil aṇayuṁ
pŏnmuḽaṁ kuḻalil.. (2)
ārdramāmŏru śrīrāgaṁ keḽppū..
padamaṇiññiḍuṁ mohaṅṅaḽ polĕ..
aliyuṁ ĕn jīvamandraṁ pol..
(edo vārmugilin..)