Edo sandhyayil

എതോ സന്ധ്യയിൽ
Work
Year
Language

ഏതോ സന്ധ്യയില്‍ ഏകാന്ത മൂകമാം ഏതോ വേദനയില്‍
എന്നെ തഴുകി തഴുകി ഉറക്കാന്‍
വന്നു നീ കുളിര്‍ കാറ്റായ് പാടും കുളിര്‍ കാറ്റായ് (ഏതോ )

പകല്‍ വീണു മരിക്കും പാതയ്ക്കരുകിലെ
പഴയൊരീ വഴിയമ്പലത്തില്‍
ഞാനുമെന്‍ മാറിലെ നാടന്‍ വീണയും
ഞാവല്‍ കിളികള്‍ പോല്‍ കൂടണയെ
നീ വരും കാലൊച്ച കേട്ടു ഞാന്‍
പിന്നെ നീ വച്ച മണ്‍വിളക്കു കണ്ടു
നീയൊരു വെളിച്ചത്തിന്‍ മാണിക്ക്യ തുരുത്തായെന്‍
ജീവനെ പൊതിഞ്ഞു നിന്നൂ (ഏതോ സന്ധ്യയില്‍ )

കണിക്കൊന്ന പൂക്കും പാതയ്ക്കരികിലെന്‍
കതിര്‍കാണാ കിളിയും ഞാനും
വീണക്കമ്പിയില്‍ പൂവിടും ദുഖവും
വീണ്ടും നിന്നെയും കാത്തു നില്‍പ്പൂ
നീ വരാന്‍ ഇനിയും വൈകരുതെ
വന്നാല്‍ നീ വിട പറയരുതേ
നീയൊരു ജീവന സംഗീത ലഹരിയായെന്‍
ജീവനില്‍ തളിര്‍ത്തു നില്‍ക്കൂ (ഏതോ സന്ധ്യയില്‍ )

edo sandhyayil egānda mūgamāṁ edo vedanayil
ĕnnĕ taḻugi taḻugi uṟakkān
vannu nī kuḽir kāṭrāy pāḍuṁ kuḽir kāṭrāy (edo )

pagal vīṇu marikkuṁ pādaykkarugilĕ
paḻayŏrī vaḻiyambalattil
ñānumĕn māṟilĕ nāḍan vīṇayuṁ
ñāval kiḽigaḽ pol kūḍaṇayĕ
nī varuṁ kālŏcca keṭṭu ñān
pinnĕ nī vacca maṇviḽakku kaṇḍu
nīyŏru vĕḽiccattin māṇikkya turuttāyĕn
jīvanĕ pŏdiññu ninnū (edo sandhyayil )

kaṇikkŏnna pūkkuṁ pādaykkarigilĕn
kadirgāṇā kiḽiyuṁ ñānuṁ
vīṇakkambiyil pūviḍuṁ dukhavuṁ
vīṇḍuṁ ninnĕyuṁ kāttu nilppū
nī varān iniyuṁ vaigarudĕ
vannāl nī viḍa paṟayarude
nīyŏru jīvana saṁgīda lahariyāyĕn
jīvanil taḽirttu nilkkū (edo sandhyayil )