Edo raatri

ഏതോ രാത്രി
Year
Language

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും
ഖല്‍ബിലു കത്തണ പാട്ട്
പഴം പാട്ട്
// ഏതോ രാത്രിമഴ....................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

കായലിന്‍ കരയിലെ തോണി പോലെ
കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനല്‍ പോലെ
// ഏതോ രാത്രിമഴ....................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

സങ്കടക്കയലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍
നീറുന്ന നിന്‍ നിഴല്‍ മാത്രം
എനിക്കെന്നും
// ഏതോ രാത്രിമഴ....................//

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
edo rātrimaḻa mūḽivaruṁ pāṭṭ
paṇḍe paṇḍu tŏṭṭĕnnuḽḽiluḽḽa pāṭṭ
ĕnnuṁ sāyuṟakki pāḍittaruṁ pāṭṭ
ororormmagaḽil oḍiyĕttuṁ pāṭṭ
kaṇṇīrin pāḍattuṁ niṟamillā rāvattuṁ
khalbilu kattaṇa pāṭṭ
paḻaṁ pāṭṭ
// edo rātrimaḻa....................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

kāyalin karayilĕ toṇi polĕ
kāttu ñān nilkkayāy pūṅgurunne
pĕyyāmugilugaḽ viṅṅuṁ manassumāyi
mānattĕ sūryanĕ polĕ
kanal polĕ
// edo rātrimaḻa....................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

saṅgaḍakkayalinuṁ sākṣiyāvāṁ
kālamāṁ khabaṟiḍaṁ mūḍi nilkkāṁ
nerin vaḻigaḽil tīrā yātrayil
nīṟunna nin niḻal mātraṁ
ĕnikkĕnnuṁ
// edo rātrimaḻa....................//