ഏതോ നാദസംഗമം സ്വരമേഴും ചേരും വേളയില്‍ (2)
പുതുലഹരികളോ സിരകളില്‍ കളമുരളിയിലോ പ്രിയരസം
ലയമേളം താളം ഹാ ആ...
ഏതോ നാദസംഗമം സ്വരമേഴും ചേരും വേളയില്‍
രാവിന്‍ ചുണ്ടില്‍ നീലാംബരി
രാഗം വിരിയും മുകുളങ്ങളായ്
കനവിന്‍ മഴവില്‍ നിറമേകുമെന്‍
നഭസ്സില്‍ പടരും പുളകങ്ങളായ് - എന്‍
നഭസ്സില്‍ പടരും പുളകങ്ങളായ്
(ഏതോ നാദസംഗമം)
ആ...
താളം തുള്ളും നിമിഷങ്ങളില്‍
താനേ നിറയും ചഷകങ്ങളില്‍
പതയും കവിയും ഉന്മാദമേ
ഉഷസ്സില്‍ ഉണരും സംഗീതമേ - എന്‍
ഉഷസ്സില്‍ ഉണരും സംഗീതമേ
(ഏതോ നാദസംഗമം)
edo nādasaṁgamaṁ svarameḻuṁ seruṁ veḽayil (2)
pudulaharigaḽo siragaḽil kaḽamuraḽiyilo priyarasaṁ
layameḽaṁ tāḽaṁ hā ā...
edo nādasaṁgamaṁ svarameḻuṁ seruṁ veḽayil
rāvin suṇḍil nīlāṁbari
rāgaṁ viriyuṁ muguḽaṅṅaḽāy
kanavin maḻavil niṟamegumĕn
nabhassil paḍaruṁ puḽagaṅṅaḽāy - ĕn
nabhassil paḍaruṁ puḽagaṅṅaḽāy
(edo nādasaṁgamaṁ)
ā...
tāḽaṁ tuḽḽuṁ nimiṣaṅṅaḽil
tāne niṟayuṁ saṣagaṅṅaḽil
padayuṁ kaviyuṁ unmādame
uṣassil uṇaruṁ saṁgīdame - ĕn
uṣassil uṇaruṁ saṁgīdame
(edo nādasaṁgamaṁ)