Edo janma bandham

എതോ ജന്മ ബന്ധം
Year
Language

ഏതോ ജന്മബന്ധം
നിന്നില്‍ കണ്ടു ഞാന്‍
ഒരു തണലായ് ഒരു തുണയായ്
കൂട്ടിനിരിക്കാം ഞാനെന്നും

(ഏതോ)

മിഴികളില്‍ ജലകണം അരുത്
കിനിയരുതതൊരളവുമിനിമേല്‍
മിഴികളില്‍ ജലകണം അരുതരുത്
കിനിയരുതതൊരളവുമിനിമേല്‍
താനേ പൊടിയണിയും വീണാതന്തികളും
താനേ പൊടിയണിയും ഈ വീണാതന്തികളും
മണിത്തെന്നല്‍ തൊടുന്നേരം
പൊട്ടിപ്പൊട്ടിച്ചിരിച്ചീടുന്നില്ലേ കാണുന്നില്ലേ
പിന്നെ നിനക്കെന്തിനിന്നീ‍ വിഷാദഭാവം

(ഏതോ)

ഗ്രീഷ്മം മായും വര്‍ഷം തീരും
ഋതുഭേദംപോലെ...
ഓരോ രാവും താനേ കൊഴിയും
വിരിയും പുലര്‍കാലം
നിന്നരികില്‍... നിന്‍‌മനസ്സില്‍...
സാന്ത്വനമാകാം ഞാനെന്നും

(ഏതോ ജന്മബന്ധം)

edo janmabandhaṁ
ninnil kaṇḍu ñān
ŏru taṇalāy ŏru tuṇayāy
kūṭṭinirikkāṁ ñānĕnnuṁ

(edo)

miḻigaḽil jalagaṇaṁ arut
kiniyarudadŏraḽavuminimel
miḻigaḽil jalagaṇaṁ arudarut
kiniyarudadŏraḽavuminimel
tāne pŏḍiyaṇiyuṁ vīṇādandigaḽuṁ
tāne pŏḍiyaṇiyuṁ ī vīṇādandigaḽuṁ
maṇittĕnnal tŏḍunneraṁ
pŏṭṭippŏṭṭicciriccīḍunnille kāṇunnille
pinnĕ ninakkĕndininnī viṣādabhāvaṁ

(edo)

grīṣmaṁ māyuṁ varṣaṁ tīruṁ
ṛtubhedaṁpolĕ...
oro rāvuṁ tāne kŏḻiyuṁ
viriyuṁ pulargālaṁ
ninnarigil... nin‌manassil...
sāndvanamāgāṁ ñānĕnnuṁ

(edo janmabandhaṁ)