ഏതേതോ കനവു നെയ്യുന്നു മനസ്സില്‍
മൌനമുരളിയിം വിരഹവീണയില്‍
ഓര്‍മ്മയൊഴുകിച്ചേര്‍ന്നിടുന്ന വേളയില്‍
ഉയിരില്‍ ഒളികള്‍ പകരും ദീപം
ഈ കോവിലില്‍ ഞാന്‍ കാണുകയല്ലോ
ഇതെന്റെ മാത്രം പുണ്യമോ
ഇതെന്തതാനുബന്ധമോ
നീയെനിക്കു പ്രാണനായ് എന്റെയുള്ളില്‍ ഹാരമായ്
ആശപോലെ ഉരുകും തമ്മില്‍
എന്‍ കണ്ണുകളില്‍ വിളക്കായ് വിളയേ
ഒരു വാര്‍മതിയായ് അമൃതും തൂകി
നെടുവീര്‍പ്പിടുന്ന ജീവനോ
ആലംബമായി വന്നുനീ