Edantottattin egaandadayil

ഏദന്‍‌തോട്ടത്തിന്‍ ഏകാന്തതയില്‍
Year
Language

ഏദൻതോട്ടത്തിൻ ഏകാന്തതയിൽ
ആദം ദുഃഖിതനായ് നിന്നു
ആ ദുഃഖത്തിൻ അഗ്നി കെടുത്തിയ
മാദകലാവണ്യമേ - സ്ത്രീയെന്ന
മാദകലാവണ്യമേ

ആദം നിന്നെ പ്രണയിച്ചു
ആദികവി നിന്നെ പ്രണമിച്ചു
പുണ്യത്തിൻ പുഷ്പകിരീടവും പാപത്തിൻ
മുൾമുടിയും നിന്നെയണിയിച്ചു
ജീവിതമണിയിച്ചു (ഏദൻ...)

നഗ്നം നിൻപദം വേദനിച്ചു
നാഗരികതയുടെ നടവഴിയിൽ
ഭഗ്നമോഹങ്ങൾ തൻ ഹോമകുണ്ഡത്തിലൊ-
രഗ്നി പുഷ്പം പോലെ നീ വിടർന്നു
ജ്വാലയായിതൾ വിടർന്നു (ഏദൻ...)

edandoṭṭattin egāndadayil
ādaṁ duḥkhidanāy ninnu
ā duḥkhattin agni kĕḍuttiya
mādagalāvaṇyame - strīyĕnna
mādagalāvaṇyame

ādaṁ ninnĕ praṇayiccu
ādigavi ninnĕ praṇamiccu
puṇyattin puṣpagirīḍavuṁ pābattin
muḽmuḍiyuṁ ninnĕyaṇiyiccu
jīvidamaṇiyiccu (edan...)

nagnaṁ ninpadaṁ vedaniccu
nāgarigadayuḍĕ naḍavaḻiyil
bhagnamohaṅṅaḽ tan homaguṇḍattilŏ-
ragni puṣpaṁ polĕ nī viḍarnnu
jvālayāyidaḽ viḍarnnu (edan...)