Dum dum dum svaramelam

ഡും ഡും ഡും സ്വരമേളം
Year
Language

ഡും ഡും ഡും സ്വരമേളം ഒരുക്കുന്നു നീയെന്നുള്ളില്‍
പൊന്‍ പൊന്‍ പൊന്‍ നിറതാലം നിരത്തുന്നു നീയെന്‍ മുന്നില്‍
എനിക്കായ് നീയും നിനക്കായ് ഞാനും മധുരങ്ങള്‍ പേറുന്നു
ഒളിക്കാനില്ലൊന്നും മറയ്ക്കാനില്ലൊന്നും
ഇനി നുകരുക അതില്‍ പലതും

ഏതോ പ്രേമദൂതും കൊണ്ടുപോകും മേഘമേ
മഞ്ഞിന്‍ ഹാരം മാറില്‍ ചാര്‍ത്തി നില്‍ക്കും ശൈലമേ
നിങ്ങള്‍ കാണ്‍കെ ഞങ്ങള്‍ തമ്മില്‍ ഒന്നാകുന്നു ഇതാ ഇതാ
പ്രാണന്‍ മാറീ മോഹം മാറി ദാഹം മാറി
ആലസ്യം കൊള്ളും ഈ നിമിഷം

ഏതോ ശ്യാമവര്‍ണ്ണന്‍ ഈണമേകും സൂനമേ
എങ്ങും വെള്ളിമുത്തും ചിന്നിയെത്തും ഓളമേ
നിങ്ങള്‍ കേള്‍ക്കെ ഉള്ളം തമ്മില്‍ മന്ത്രിക്കുന്നു ഇതാ ഇതാ
മെയ്യും മെയ്യും താപം മാറി നാണം കോരി
സായൂജ്യം കൊള്ളും ഈ നിമിഷം

ḍuṁ ḍuṁ ḍuṁ svarameḽaṁ ŏrukkunnu nīyĕnnuḽḽil
pŏn pŏn pŏn niṟadālaṁ nirattunnu nīyĕn munnil
ĕnikkāy nīyuṁ ninakkāy ñānuṁ madhuraṅṅaḽ peṟunnu
ŏḽikkānillŏnnuṁ maṟaykkānillŏnnuṁ
ini nugaruga adil paladuṁ

edo premadūduṁ kŏṇḍuboguṁ meghame
maññin hāraṁ māṟil sārtti nilkkuṁ śailame
niṅṅaḽ kāṇgĕ ñaṅṅaḽ tammil ŏnnāgunnu idā idā
prāṇan māṟī mohaṁ māṟi dāhaṁ māṟi
ālasyaṁ kŏḽḽuṁ ī nimiṣaṁ

edo śyāmavarṇṇan īṇameguṁ sūname
ĕṅṅuṁ vĕḽḽimuttuṁ sinniyĕttuṁ oḽame
niṅṅaḽ keḽkkĕ uḽḽaṁ tammil mandrikkunnu idā idā
mĕyyuṁ mĕyyuṁ tābaṁ māṟi nāṇaṁ kori
sāyūjyaṁ kŏḽḽuṁ ī nimiṣaṁ