ദുഃഖത്തിൻ മെഴുതിരിപ്പൂവുകളേ
ദുഃഖവെള്ളിയാഴ്ച്ചരാവിൽ മെഴുകുവിളക്കുമായ്
ആകാശപ്പള്ളിയിൽ കുർബാനകൊള്ളുന്ന താരങ്ങളേ
ആ...ആ...ആ....
അമ്മിഞ്ഞപ്പാലൂട്ടി പാടിയുറക്കുവാൻ
അമ്മയില്ലാതെ വളർന്നവൾ ഞാൻ
അച്ഛന്റെ വാൽസല്യവീഞ്ഞിന്റെ മധുരം
അനുഭവിക്കാതെ വളർന്നവൾ ഞാൻ
ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ....ആ....
ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ നീ
ഞങ്ങൾ ആശിച്ചാൽ തരികയില്ലേ
നാഥാ യേശുനാഥാ
ആ....ആ....ആ.....
അമ്മതൻ സ്നേഹത്തിൻ മടിയിൽ കിടന്നു ഞാൻ
ആരീരോ കേട്ടു ഉറങ്ങിയില്ല
അച്ഛന്റെ മുത്തത്തിൻ ശോശന്നപ്പൂവുകൾ
പിച്ചനടക്കുമ്പോൾ ചൂടിയില്ല
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കുകില്ലേ...ആ....
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കുകില്ലേ നീ
ഞങ്ങൾക്കാശ്വാസം നൽകുകില്ലേ
നാഥാ യേശുനാഥാ