Duhkhadevade unaru

ദുഃഖദേവതേ ഉണരു
Work
Year
Language

ദുഃഖദേവതേ ഉണരൂ മനസ്സിലെ
അഗ്നിച്ചിതകള്‍ കെടുത്തൂ അവയില്‍
നിത്യവും നീറി ദാഹിക്കുകയല്ലോ നിന്റെ
മോഹങ്ങളും നീയും

നീ സ്വയം നിര്‍മ്മിക്കുമന്ധകാരങ്ങള്‍ തന്‍
നീലച്ചുമരുകള്‍ക്കുള്ളില്‍
നിന്റെ അചുംബിത സ്വപ്നസൌഗന്ധികം
എന്തിനു നുള്ളിയെറിഞ്ഞു
വരൂ വരൂ പ്രിയേ വരൂ
വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ

നീയെരിഞ്ഞു ഉള്ളിലുടച്ച ബിംബങ്ങള്‍ക്ക്
നിന്മുഖച്ഛായകളില്ലേ?
നിന്മരുഭൂമിയില്‍ ദാഹിച്ചു നിന്നത്
നിന്റെ വസന്തങ്ങളല്ലേ
വരൂ വരൂ പ്രിയേ വരൂ
വെളിച്ചം വിളയും ഖനികളിലേക്കുനീ കൂടെവരൂ

duḥkhadevade uṇarū manassilĕ
agniccidagaḽ kĕḍuttū avayil
nityavuṁ nīṟi dāhikkugayallo ninṟĕ
mohaṅṅaḽuṁ nīyuṁ

nī svayaṁ nirmmikkumandhagāraṅṅaḽ tan
nīlaccumarugaḽkkuḽḽil
ninṟĕ asuṁbida svapnasaൌgandhigaṁ
ĕndinu nuḽḽiyĕṟiññu
varū varū priye varū
vĕḽiccaṁ viḽayuṁ khanigaḽilekkunī kūḍĕvarū

nīyĕriññu uḽḽiluḍacca biṁbaṅṅaḽkk
ninmukhacchāyagaḽille?
ninmarubhūmiyil dāhiccu ninnat
ninṟĕ vasandaṅṅaḽalle
varū varū priye varū
vĕḽiccaṁ viḽayuṁ khanigaḽilekkunī kūḍĕvarū