Saandhyaadaaram tiri anaccu

സാന്ധ്യാതാരം തിരി അണച്ചു
Work
Year
Language

സാന്ധ്യതാരം തിരിയണച്ചു
ശ്യാമയാമം മിഴിയടച്ചു
യാമിനീ നിന്‍ മൗനം തേങ്ങി
എങ്ങുപോയി വനമാലി
(സാന്ധ്യ...)

മണ്‍ചെരാതിന്‍ നാളങ്ങള്‍ മിന്നും
കണ്ണീര്‍ക്കൂരയില്‍ തനിച്ചിരിക്കെ
ഉറങ്ങാന്‍ മറന്നു നീ പാടുകയായി
ഏതോ സാന്ത്വന പ്രണയഗീതം
(സാന്ധ്യ...)

പോക്കുവെയിലിന്‍ പൊന്നാട മങ്ങി
പൂമയില്‍പ്പീലിതന്‍ ഇതള്‍ മയങ്ങി
വിളിച്ചാല്‍ കേള്‍ക്കാത്ത വിജനമാം രാവില്‍
വിരഹിണി ഇന്നും കാത്തിരിപ്പൂ
(സാന്ധ്യ...)

sāndhyadāraṁ tiriyaṇaccu
śyāmayāmaṁ miḻiyaḍaccu
yāminī nin maunaṁ teṅṅi
ĕṅṅuboyi vanamāli
(sāndhya...)

maṇsĕrādin nāḽaṅṅaḽ minnuṁ
kaṇṇīrkkūrayil taniccirikkĕ
uṟaṅṅān maṟannu nī pāḍugayāyi
edo sāndvana praṇayagīdaṁ
(sāndhya...)

pokkuvĕyilin pŏnnāḍa maṅṅi
pūmayilppīlidan idaḽ mayaṅṅi
viḽiccāl keḽkkātta vijanamāṁ rāvil
virahiṇi innuṁ kāttirippū
(sāndhya...)