ദൂരേ പൂ പമ്പരം മലനിര തിരയുകയായ്
മേലേ വാൽത്തുമ്പിപോൽ ചിറകടി തുടരുകയായ്
ചിത്രാംബരവീഥിയിൽ..കാണാക്കര തേടുവാൻ
കിനാക്കിളിയേ...പറന്നു വരൂ....
വാനിലൊരമ്പിളിപോലെ മിഴി മിന്നി മിനുങ്ങി വരുന്നേ
മണ്ണിലെ മാമര മലരേ...കുരവയുമായ് വരവേൽക്കാം
ദൂരേ പൂ പമ്പരം മലനിര തിരയുകയായ്
മേലേ വാൽത്തുമ്പിപോൽ ചിറകടി തുടരുകയായ്...
പകൽ വെയിൽ കസവിടും നിഴൽ പുഴയോരങ്ങൾ..
ഓരങ്ങൾ...
നിലാമഞ്ഞിൽ തളിരിടും വെറും കുളിരോളങ്ങൾ
ഓളങ്ങൾ....
കാണാക്കാറ്റിൻ കൈവിരൽ താഴ്‌വാരങ്ങൾ തഴുകവേ
ആകാശതീരങ്ങൾ തേടി പാറുന്നു പൊൻമൈനകൾ
താഴേ മിന്നാരങ്ങൾ പോലെ...
മേയാത്ത മൺകൂടു് മിന്നാതെ മിന്നുന്നു
ദൂരേ പൂ പമ്പരം മലനിര തിരയുകയായ്...
പൊന്നും മുത്തും വിളയുമീ കുന്നിൻ ചരിവോരങ്ങൾ
ഓരങ്ങൾ...
മണ്ണും വിണ്ണും തെളിയുവാൻ പെയ്യും മഴമേഘങ്ങൾ
മേഘങ്ങൾ....
ഏതോ ദൂതൻ വരികയായ്..ഓരോ മനസ്സും തരളമായ്
മാനത്തെ മാലാഖമാരേ...നേരുന്നിതാ മംഗളം
മെയ്മാസനക്ഷത്രമല്ലേ
മണ്ണിന്റെ മക്കൾക്കു് വെൺദീപമാകുന്നു...
(ദൂരേ പൂ പമ്പരം...)
dūre pū pambaraṁ malanira tirayugayāy
mele vālttumbibol siṟagaḍi tuḍarugayāy
sitrāṁbaravīthiyil..kāṇākkara teḍuvān
kinākkiḽiye...paṟannu varū....
vānilŏrambiḽibolĕ miḻi minni minuṅṅi varunne
maṇṇilĕ māmara malare...kuravayumāy varavelkkāṁ
dūre pū pambaraṁ malanira tirayugayāy
mele vālttumbibol siṟagaḍi tuḍarugayāy...
pagal vĕyil kasaviḍuṁ niḻal puḻayoraṅṅaḽ..
oraṅṅaḽ...
nilāmaññil taḽiriḍuṁ vĕṟuṁ kuḽiroḽaṅṅaḽ
oḽaṅṅaḽ....
kāṇākkāṭrin kaiviral tāḻvāraṅṅaḽ taḻugave
āgāśadīraṅṅaḽ teḍi pāṟunnu pŏnmainagaḽ
tāḻe minnāraṅṅaḽ polĕ...
meyātta maṇkūḍu് minnādĕ minnunnu
dūre pū pambaraṁ malanira tirayugayāy...
pŏnnuṁ muttuṁ viḽayumī kunnin sarivoraṅṅaḽ
oraṅṅaḽ...
maṇṇuṁ viṇṇuṁ tĕḽiyuvān pĕyyuṁ maḻameghaṅṅaḽ
meghaṅṅaḽ....
edo dūdan varigayāy..oro manassuṁ taraḽamāy
mānattĕ mālākhamāre...nerunnidā maṁgaḽaṁ
mĕymāsanakṣatramalle
maṇṇinṟĕ makkaḽkku് vĕṇdībamāgunnu...
(dūre pū pambaraṁ...)