Doore kilakkudikkin

ദൂരെ കിഴക്കുദിക്കിൻ
Work
Year
Language

ലലലാ ലലല ലാ ലാ

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

lalalā lalala lā lā

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka
ñāninnĕḍuttu vĕcce ĕnṟĕ vĕṭrilattāmbāḽattil

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka
ñāninnĕḍuttu vacce ĕnṟĕ vĕṭrilattāmbāḽattil

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka

lālalla lālalla lalalalalā lallalalalā

nalla taḽirvĕṭrila nuḽḽi vĕḽḽaṁ taḽiccu vĕcce
tĕkkanpugala nannāy‌ ñān vĕṭṭiyariññu vĕcce
ini nīyĕnnĕnṟĕ arigil varuṁ
kiḽibāḍuṁ kuḽirrāvil ñān arigil varāṁ
paṟayū mṛdu nī ĕndu pagaraṁ taruṁ
nalla tattakkiḽiccuṇḍan vĕṭrila nuṟŏnnu teccu tarāṁ
ĕnṟĕ paḽḽiyaṟayuḍĕ vādil ninakku tuṟanne tarāṁ

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka
ñāninnĕḍuttu vĕcce ĕnṟĕ vĕṭrilattāmbāḽattil

dūrĕ kiḻakkudikkuṁ māṇikkyaccĕmbaḻukka

lālalā lālalā lālalala lālalala lā

kaṇṇil viḽakkuṁ vĕccu rātri ĕnnĕyuṁ kāttirikke
tĕkkettŏḍiykkarigil kālŏcca tiriccaṟiñño
arigil vannĕnnĕ ĕdireṭru nī
tuḽunāḍan pūṁ paṭṭu viriccu vĕccu
maṇimāran ī rāvil ĕndu pagaraṁ taruṁ
ninnĕ kĕṭṭippiḍiccu ñān sĕndaḽirscuṇḍattu muttaṁ taruṁ
ŏru kṛṣṇaduḽasippū nuḽḽi muḍittumbil sārtti taruṁ

dūrĕ kiḻakkudikkuṁ māṇikkyaccĕmbaḻukka
ñāninnĕḍuttu vĕcce vĕṭriladāmbāḽattil

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka
ñāninnĕḍuttu vĕcce ĕnṟĕ vĕṭriladāmbāḽattil

dūrĕ kiḻakkudikkin māṇikkyaccĕmbaḻukka