Doore doore saagaram

ദൂരെ ദൂരെ സാഗരം
Work
Year
Language

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയില്‍‌പ്പൊന്‍‌നാളം
ഈറനായ് നിലാവിന്നിതളും
താനേ തെളിഞ്ഞ രാവും

മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെപ്പോലെ
നറുനെയ്‌വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെപ്പോലെ
(ദൂരെ)

ആശാകമ്പളം താമരനൂലാല്‍
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്‍റെ മൗനമോ
പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ
(ദൂരെ)

dūrĕ dūrĕ sāgaraṁ teḍi
pokkuvĕyil‌ppŏn‌nāḽaṁ
īṟanāy nilāvinnidaḽuṁ
tāne tĕḽiñña rāvuṁ

maḻanīr‌ttuḽḽiyĕ muttāy māṭruṁ
nanmaṇiccippiyĕppolĕ
naṟunĕy‌viḽakkinĕ tāragamākkuṁ
sāmagānaṅṅaḽĕppolĕ
(dūrĕ)

āśāgambaḽaṁ tāmaranūlāl
nĕyyuvadārāṇo
ŏru sāndvanattinṟĕ maunamo
pañjavarṇṇakkiḽippāṭṭo
(dūrĕ)