ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ തുമ്പികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ തുമ്പികളേ
വേണ്ടല്ലോ മാസ്റ്ററേ ഞങ്ങളേ വിട്ടേരെ
പോവല്ലേ രാഘവാ കുട്ടപ്പാ തങ്കപ്പാ
എന്നാലിനി നിങ്ങള്‍ക്കേകുവാന്‍ പോകുന്ന
ഉപ്പുമാവും റവേം ഒട്ടും കുറയ്ക്കില്ല അയ്യയ്യാ
പണ്ടുപണ്ടുപണ്ടൊരിക്കല് ഒരുകുറുക്കന്‍ പോയ്
വേഷമൊക്കെ മാറ്റിവന്നു കാട്ടുരാജാവായ്
ഏയ് കള്ളക്കഥ.... അല്ലാ സത്യമായിട്ടും
എന്നിട്ട്?
ഏറെക്കാലം കഴിഞ്ഞുപിന്നെ ഓടിപാവം അറിഞ്ഞുലോകം
അന്നൊരു നാളില്‍ കൂട്ടുകാര്‍ കൂവുമ്പം
ഓര്‍ക്കാതെ പാവവും കൂവിപ്പോയ് കൂട്ടത്തില്‍ അയ്യയ്യാ
ലാലലാലാ..........
അങ്ങനിന്നുമെത്രയെത്ര വ്യാജവേഷക്കാര്‍
നാട്ടിലൊക്കെ ചുറ്റിയിന്നും കറങ്ങിടുന്നുണ്ട്
ഏതുകാലോം നിങ്ങളൊന്നായ് പാവമെന്നെ കൈവിടല്ലേ
തെറ്റുകള്‍ കുറ്റങ്ങള്‍ ഒട്ടേറെ ചെയ്താലും
നിങ്ങളെ ഞാനിനി തല്ലില്ല കട്ടായം അയ്യയ്യാ