സ്വര്‍ണ്ണ ഗോപുര നര്ത്തകീശില്പം
കണ്ണിനു സായൂജ്യം നിന് രൂപം
(സ്വര്‍ണ്ണ ഗോപുര......)
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണഗോപുര നര്ത്തകീശില്പം
കണ്ണിനു സായൂജ്യം നിന് രൂപം...
പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും{2}
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ?
സ്വര്‍ണ്ണ ഗോപുര നര്ത്തകീശില്പം
കണ്ണിനു സായൂജ്യം നിന് രൂപം..
ആഹാ....ഓഹോഹോഹോ.ഹോ..
ആഹാഹാ....ആ.....
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും{2}
ആ വര്‍ണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിന് സൌഭാഗ്യമല്ലേ നീ?
അനുരാഗസൌരഭ്യമല്ലേ നീ?
സ്വര്‍ണ്ണ ഗോപുര നര്ത്തകീശില്പം
കണ്ണിനു സായൂജ്യം നിന് രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും...