Divaasvapnaminnenikkoru

ദിവാസ്വപ്നമിന്നെനിക്കൊരു
Work
Year
Language

ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നൂ
ഭാവനകള്‍ തോരണങ്ങള്‍ കോര്‍ത്തുതന്നൂ

പകല്‍ക്കിനാവില്‍ പതുങ്ങിനില്‍ക്കാനെനിക്കുവയ്യെടീ
പാതിരാവിന്‍ പൂവിരിയാന്‍ എന്റെ ചങ്ങാതീ എന്റെ ചങ്ങാതീ.....
(ദിവാസ്വപ്നമിന്നെനിക്കൊരു...)

പള്ളിത്തേരില്‍ നിന്നോടൊപ്പം ഇരുന്നവനാര്?
കള്ളനോട്ടമെയ്തുനിന്നെ കൊന്നവനാര്?
അറിഞ്ഞാലും പറയാന്‍ എനിക്കൊരു പ്രയാസം
അവനതിനാല്‍ എന്‍ കവിളില്‍ എഴുതിവെച്ചെടീ
ഉണര്‍ന്നശേഷം അതു മനസ്സില്‍ തിരിച്ചു പോയെടീ
ഹോയ് ഹോയ് ഹോയ് തിരിച്ചു പോയെടീ
(ദിവാസ്വപ്നമിന്നെനിക്കൊരു...)

മണിയറയില്‍ നിന്റെ മഞ്ചം പകുത്തവനാര്?
മന്മഥന്റെ മലരെറിഞ്ഞു മറഞ്ഞവനാര്?
പറഞ്ഞാലും മനസ്സിലാക്കാന്‍ നിനക്കു താമസം
പളുങ്കുമെയ്യില്‍ പൂത്തു നില്‍ക്കും പുളകം കാണെടീ
പുറംകഴുത്തില്‍ നഖംകുറിച്ച കവിത കാണെടീ
ഹോയ് ഹോയ് ഹോയ് കവിത കാണെടീ...
(ദിവാസ്വപ്നമിന്നെനിക്കൊരു...)

divāsvapnaminnĕnikkŏru teru tannū
bhāvanagaḽ toraṇaṅṅaḽ korttudannū

pagalkkināvil paduṅṅinilkkānĕnikkuvayyĕḍī
pādirāvin pūviriyān ĕnṟĕ saṅṅādī ĕnṟĕ saṅṅādī.....
(divāsvapnaminnĕnikkŏru...)

paḽḽitteril ninnoḍŏppaṁ irunnavanār?
kaḽḽanoṭṭamĕyduninnĕ kŏnnavanār?
aṟiññāluṁ paṟayān ĕnikkŏru prayāsaṁ
avanadināl ĕn kaviḽil ĕḻudivĕccĕḍī
uṇarnnaśeṣaṁ adu manassil tiriccu poyĕḍī
hoy hoy hoy tiriccu poyĕḍī
(divāsvapnaminnĕnikkŏru...)

maṇiyaṟayil ninṟĕ mañjaṁ paguttavanār?
manmathanṟĕ malarĕṟiññu maṟaññavanār?
paṟaññāluṁ manassilākkān ninakku tāmasaṁ
paḽuṅgumĕyyil pūttu nilkkuṁ puḽagaṁ kāṇĕḍī
puṟaṁkaḻuttil nakhaṁkuṟicca kavida kāṇĕḍī
hoy hoy hoy kavida kāṇĕḍī...
(divāsvapnaminnĕnikkŏru...)