ഡിങ്ങ് ഡോങ്ങ് (പുത്തന്‍ തലമുറ)
ഡിങ് ഡോങ് ഡിങ് ഡോങ്.....
പുത്തന്‍ തലമുറകള്‍ വയര്‍ കത്തും തലമുറകള്‍
നാടിന്‍ നാറിയ മുഖമൊന്നു മാറ്റാന്‍ പോരിനിറങ്ങിയവര്‍
സ്വയം മാറും തലമുറകള്‍
അരയും തലയും മുറുക്കി ഞങ്ങള്‍
അഴിമതിക്കാരോടു പൊരുതും
പാവങ്ങളുടെ വയറുകള്‍ കീറും
ബ്ലേഡ് കമ്പനി പൊളിക്കും
ചൂഷണം ജീവിത പാഷനായ് മാറ്റിയ
പാഷാണ കൃമികളെ തകര്‍ക്കും
കള്ളവേഷങ്ങള്‍ കീറി വലിച്ചെറിയും
ചക്രവാളങ്ങള്‍ തമ്മില്‍ നിങ്ങള്‍
ചങ്ങലക്കണ്ണിയാലിണക്കും
മനുഷ്യച്ചങ്ങലക്കണ്ണിയാലിണക്കും
സ്നേഹ ശൃംഖല കൊണ്ടു വിളക്കും
കാലത്തിനൊപ്പം മാറാന്‍ മടിക്കുന്ന
ശീലക്കേടുകള്‍ മാറ്റും
ജനമനസ്സില്‍ പുതുവെളിച്ചം പകരും
ḍiṅ ḍoṅ ḍiṅ ḍoṅ.....
puttan dalamuṟagaḽ vayar kattuṁ talamuṟagaḽ
nāḍin nāṟiya mukhamŏnnu māṭrān poriniṟaṅṅiyavar
svayaṁ māṟuṁ talamuṟagaḽ
arayuṁ talayuṁ muṟukki ñaṅṅaḽ
aḻimadikkāroḍu pŏruduṁ
pāvaṅṅaḽuḍĕ vayaṟugaḽ kīṟuṁ
bleḍ kambani pŏḽikkuṁ
sūṣaṇaṁ jīvida pāṣanāy māṭriya
pāṣāṇa kṛmigaḽĕ tagarkkuṁ
kaḽḽaveṣaṅṅaḽ kīṟi valiccĕṟiyuṁ
sakravāḽaṅṅaḽ tammil niṅṅaḽ
saṅṅalakkaṇṇiyāliṇakkuṁ
manuṣyaccaṅṅalakkaṇṇiyāliṇakkuṁ
sneha śṛṁkhala kŏṇḍu viḽakkuṁ
kālattinŏppaṁ māṟān maḍikkunna
śīlakkeḍugaḽ māṭruṁ
janamanassil puduvĕḽiccaṁ pagaruṁ