(F) [അ അ ആ ......] തളിര് വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ...
(F) കറുകവയല്‍ കുരുവീ മുറിവാലന് കുരുവീ
കതിരാടും വയലിന് ചെറു കാവല്‍ക്കാരീ..
തളിര് വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന് കുരുവീ
കതിരാടും വയലിന് ചെറു കാവല്‍ക്കാരീ..
(M) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന് കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
(F) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന് കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
കറുകവയല്‍ കുരുവീ മുറിവാലന് കുരുവീ
കതിരാടും വയലിന് ചെറു കാവല്‍ക്കാരീ..
(M) പുതുപുലരൊളി നിന് തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
(F) പുതുപുലരൊളി നിന് തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..
(F) കറുകവയല്‍ കുരുവീ മുറിവാലന് കുരുവീ
കതിരാടും വയലിന് ചെറു കാവല്‍ക്കാരീ..
തളിര് വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന് കുരുവീ
കതിരാടും വയലിന് ചെറു കാവല്‍ക്കാരീ..