ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരന് വന്നുവോ വന്നുവോ
(ഞാറ്റുവേലക്കിളിയേ.......)
വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ
വാസനപ്പൂ ചൂടിനിന്നുവോ...
ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരന് വന്നുവോ വന്നുവോ
ഇല്ലത്തെ ഉമ്മറത്തൊരു പൊന്‍തടുക്ക് വെച്ചുവോ...
ഇല്ലത്തെ ഉമ്മറത്തൊരു പൊന്‍തടുക്ക് വെച്ചുവോ
ചെല്ലത്തില്‍ കളിയടയ്ക്ക വെച്ചുവോ...
നല്ലോലവിശറിയില് പനിനീര് തളിച്ചുവോ
നിന് സല്ലാപത്തേന് കുഴല്‍ ചുരന്നുവോ
മധുമൊഴിയേ മലര്‍മിഴിയേ കിളിയേ...
ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരന് വന്നുവോ വന്നുവോ
പുള്ളോത്തിപ്പെണ്ണ് പാടും നാവോറു കേട്ടുവോ
പുത്തരിയും നിറപറയും കണ്ടുവോ
കല്ല്യാണി കളവാണി ശ്രുതിമീട്ടിയതാരോ
തേന്ചൊല്ലാളേ നീയതില് മയങ്ങിയോ...
മധുമൊഴിയേ മലര്‍മിഴിയേ കിളിയേ...
ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരന് വന്നുവോ വന്നുവോ
വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ
വാസനപ്പൂ ചൂടിനിന്നുവോ...
ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരന് വന്നുവോ വന്നുവോ