ലൗലീ ലില്ലീ ഡാലിയാ...
നിങ്ങളെ ലാളിച്ചു വളര്‍ത്തും മാലാഖയല്ലേ
ഡാര്‍ലിംഗ്..... ഡെസ്ഡിമോണ....
ലൗ മീ....ലൗ മീ.....ലൗലീ....
ലൗലീ.... ലൗ മീ....ലൗ മീ.....
ലൗലീ ലില്ലീ ഡാലിയാ...ഓ..ഡാലിയാ....
ഷാരോണിലെ സോളമന്റെ പാട്ടുകളില്‍ നിറഞ്ഞുനിന്നൂ
ഞാന്‍ ഞാന്‍ ഞാന്‍ പണ്ടു നിറഞ്ഞു നിന്നൂ....
ഗ്രീസിലെ ഹോമറിന് കാവ്യപ്രപഞ്ചത്തില്‍
വാസന്ത സൗരഭ്യമായിരുന്നൂ....
ഒഥല്ലോ......ഈ ഒഥല്ലോ...
ഒരു നിമിഷം ഒരു കറുത്ത റോസാപ്പൂവായ്
സുവര്ണ്ണവാര്മുടിയില് വിടര്ന്നോട്ടേ...
വിടര്ന്നോട്ടേ.....
ലൗ മീ....ലൗ മീ.....ലൗലീ....
ലൗലീ... ലൗ മീ....ലൗ മീ.....
ലൗലീ ലില്ലീ ഡാലിയാ...ഓ..ഡാലിയാ....
ഷെറാസ്സിലെ വീഞ്ഞിന്റെ ലഹരികളില്‍ പതഞ്ഞുനിന്നൂ
ഞാന്‍ ഞാന്‍ ഞാന്‍ പണ്ടു പതഞ്ഞുനിന്നൂ...
റോമിലെ സീസറിന് അന്തഃപ്പുരത്തിലെ
ഹേമാംഗലാവണ്യമായിരുന്നൂ....
ഒഥല്ലോ...ഈ ഒഥല്ലോ...ഒഥല്ലോ...ഈ ഒഥല്ലോ...
ഒരു നിമിഷം ഒരു കറുത്ത ഗോമേദകമായ്
തുടുത്ത മാറിടത്തില്‍ അലിഞ്ഞോട്ടേ...
അലിഞ്ഞോട്ടേ...
ലൗ മീ....ലൗ മീ...ലൗലീ....
ലൗ മീ....ലൗ മീ.....