Dhanumaasa tingal

ധനുമാസ തിങ്കൾ
Work
Year
Language

ധനുമാസത്തിങ്കള്‍ കൊളുത്തും
തിരുവാതിര തിരിതെളിയുന്നൂ
പൂന്തെന്നല്‍ പദം പാടുന്നു
അനുരാഗപ്പുടവയുടുത്തും
അഴകോടെ ചുവടുകള്‍വച്ചും
അളിവേണിയിവളാടുന്നു

(ധനുമാസ)

വരഗംഗാതീര്‍ത്ഥവുമായി
നിറമോലും തിലകവുമായി
ശിവശക്തി എഴുന്നെള്ളുന്നു
പാര്‍വ്വ‌ണചന്ദ്രമുഖാംബുജമോടെ
പാര്‍‌വ്വതി വന്നു പദം തഴുകുന്നു
പ്രണയവികാരവിലോലിതയായി
പരിഭവമായ് പകല്‍മഴയായ്
പാടുകയായ്...

(ധനുമാസ)

കടക്കണ്ണില്‍ മഷിയിട്ട കന്യകളേ
കൈകൊട്ടിക്കളിയുടെ പുകള്‍ പാട്
ശ്രീത്വമെഴുന്നൊരു ശ്രീപാര്‍‌വ്വതിയുടെ
ശ്രീലമാം നടനത്തില്‍ അലിഞ്ഞാട്

(ധനുമാസ)

dhanumāsattiṅgaḽ kŏḽuttuṁ
tiruvādira tiridĕḽiyunnū
pūndĕnnal padaṁ pāḍunnu
anurāgappuḍavayuḍuttuṁ
aḻagoḍĕ suvaḍugaḽvaccuṁ
aḽiveṇiyivaḽāḍunnu

(dhanumāsa)

varagaṁgādīrtthavumāyi
niṟamoluṁ tilagavumāyi
śivaśakti ĕḻunnĕḽḽunnu
pārvva‌ṇasandramukhāṁbujamoḍĕ
pār‌vvadi vannu padaṁ taḻugunnu
praṇayavigāravilolidayāyi
paribhavamāy pagalmaḻayāy
pāḍugayāy...

(dhanumāsa)

kaḍakkaṇṇil maṣiyiṭṭa kanyagaḽe
kaigŏṭṭikkaḽiyuḍĕ pugaḽ pāṭ
śrītvamĕḻunnŏru śrībār‌vvadiyuḍĕ
śrīlamāṁ naḍanattil aliññāṭ

(dhanumāsa)