ഹൊയ്ലാ ഹൊയ്ലാ....
അഷ്ടലക്ഷ്മി കോവിലിലെ കൃഷ്ണശിലാമണ്ഡപത്തില്‍
ശില്പകലാ വൈഭവത്തിന് ചിത്രവര്ണ്ണത്തേരിറങ്ങി
മുത്തുമണി മാലചൂടി മുദ്രാംഗുലികളോടെ
നൃത്തമാടിയപ്സരസ്സുകള് .....
ശുഭ്രമേഘമണ്ഡലത്തില് കൊത്തിവെച്ച ശില്പ്പമായി
നില്ക്കയാണു പഞ്ചമിപ്പിറ
ഓഹോഹോഹോ.... ഓഹോഹോഹോ............
പൊല്ത്തിടമ്പും ചിലമ്പും വേണം
രത്നകംബള പട്ടും വേണം
മന്ദഹാസത്തിന് നെറ്റിത്തടത്തില്‍
നല്ലകുങ്കുമപ്പൊട്ടുവേണം
നാലമ്പല നടയില്‍ നീളെത്തിരിയിടേണം
നീലാഞ്ജനമിഴിപോല് നാളം തെളിഞ്ഞിടേണം
അഷ്ടലക്ഷ്മി...........
തപ്പുവേണം തകിലുവേണം
ഒത്തുപാടാനൊരാളുവേണം
ഒക്കെയും അമ്മ കൊണ്ടുത്തരും
ശുദ്ധിയോടെ തൊഴുതുകേറാന്
പാടും കൊടിയഴകിന്
ആടലൊഴിയേണം
അഷ്ടലക്ഷ്മി കോവിലിലെ