Devi neeyen

ദേവി നീയെന്‍
Year
Language

ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി
അനുരാഗസ്വപ്നങ്ങളില്‍ അഭിലാഷവാടങ്ങളില്‍
നില്‍പ്പൂ രാഗാര്‍ദ്രയായ് നീ എന്‍ ജീവനില്‍

തീരങ്ങളേകുന്നു പൂമണം ഓളങ്ങള്‍ നേരുന്നു ഭാവുകം
മണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേ
എങ്ങോ ഏതോ കിളിപാടവേ
എന്‍ പ്രേമഹാരം ചാര്‍ത്തുന്നു മൂകം
ഞാന്‍ നിന്നില്‍ ശാലീനതേ

ഒരുവേണുവാകും എന്‍ മാനസം
സ്വരമാരി നല്‍കും നിന്‍ ലാളനം
കണ്ണും കണ്ണും മോഹം കൈമാറവേ
മെയ്യും മെയ്യും കുളിര്‍കോരവേ
നിന്‍ ദേഹദേഹി നിന്‍ സ്വന്തമായി
എന്നോ എന്നാരോമലേ
ഓ... എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്‍
എന്നും നീ കൂട്ടായ് വരൂ

devi nīyĕn karaḽin naḍayil
vannū edo ŏruvaramaruḽi
anurāgasvapnaṅṅaḽil abhilāṣavāḍaṅṅaḽil
nilppū rāgārdrayāy nī ĕn jīvanil

tīraṅṅaḽegunnu pūmaṇaṁ oḽaṅṅaḽ nerunnu bhāvugaṁ
maṇṇuṁ viṇṇuṁ tammil ŏnnāgave
ĕṅṅo edo kiḽibāḍave
ĕn premahāraṁ sārttunnu mūgaṁ
ñān ninnil śālīnade

ŏruveṇuvāguṁ ĕn mānasaṁ
svaramāri nalguṁ nin lāḽanaṁ
kaṇṇuṁ kaṇṇuṁ mohaṁ kaimāṟave
mĕyyuṁ mĕyyuṁ kuḽirgorave
nin dehadehi nin svandamāyi
ĕnno ĕnnāromale
o... ĕnnuḽḽaṁ vāḻān ĕn janmaṁ kŏḽḽān
ĕnnuṁ nī kūṭṭāy varū