Devi ksetranadayil

ദേവി ക്ഷേത്രനടയിൽ
Work
Year
Language

ദേവി ക്ഷേത്ര നടയില്‍
ദീപാരാധനാ വേളയില്‍ (ദേവി ക്ഷേത്ര..)
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത
(ദേവി ക്ഷേത്ര..)

ആലില തട്ടിലൊരായിരം പൂവുമായ്‌
ആരാധനയ്ക്കായ് വന്നവളേ
അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
അറിയാതെ ഞാനൊന്നണിയിക്കട്ടേ?
(ദേവി ക്ഷേത്ര..)

ആവണി തെന്നല്‍ പോലെന്‍ മനോവാടിയില്‍
ആത്മസഖീ നീ ഒഴുകി വരൂ
തളിരില കയ്യാല്‍ തഴുകും നേരം
അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും
(ദേവി ക്ഷേത്ര..)

devi kṣetra naḍayil
dībārādhanā veḽayil (devi kṣetra..)
dībastaṁbhaṁ tĕḽiyiccu nilkkuṁ
devige nīyŏru kavida
trisandhyayĕḻudiya kavida
(devi kṣetra..)

ālila taṭṭilŏrāyiraṁ pūvumāy‌
ārādhanaykkāy vannavaḽe
adilŏru tuḽasikkadir ninṟĕ muḍiyil
aṟiyādĕ ñānŏnnaṇiyikkaṭṭe?
(devi kṣetra..)

āvaṇi tĕnnal polĕn manovāḍiyil
ātmasakhī nī ŏḻugi varū
taḽirila kayyāl taḻuguṁ neraṁ
anubhūdiyil ñān aliññu seruṁ
(devi kṣetra..)