ദേവീവിഗ്രഹമോ അനുരാഗ പൂജാവിഗ്രഹമോ?
പ്രണയലോലയായ് പൂമാലകോര്‍ക്കും പ്രേമസന്യാസിനി
ആരാധകനെ അനുഗ്രഹിക്കും
ആനന്ദസോപാനമോ
കാര്‍ത്തികദീപങ്ങള്‍ കണ്ണിലൊതുക്കും
ചിത്രാപൌര്‍ണ്ണമിയോ?
നീയാര് നീയാര് നിരുപമലാവണ്യമേ?
ഓ..........
നിരുപമലാവണ്യമേ................
ഊമതന്‍ മനസ്സില്‍ രാഗമുണര്‍ത്തും
ഗ്രാമീണകന്യക ഞാന്‍
പാടാത്ത മുരളിയില്‍ നാദമുയര്‍ത്തും
നാദസുധാമയി ഞാന്‍
ഞാനാര് നീയാര് ഇരുരാഗകല്ലോലങ്ങള്‍
ഓ...........
ഇരുരാഗകല്ലോലങ്ങള്‍ ............