Devee kanyaagumaaree

ദേവീ കന്യാകുമാരീ
Year
Language

ദേവീ കന്യാകുമാരീ
പ്രസീത പ്രത്യക്ഷ മാഹേശ്വരീ
ദേവീ കന്യകുമാരീ.. (ദേവീ...)

സന്ധ്യക്കു ലളിതാ സഹസ്രനാമം ചൊല്ലും
സംസാര സാഗര തിരകള്‍ ( സന്ധ്യക്കു..)
ഈറനുടുത്തു വന്നു കനക കലശമാടും
ഹിമഗിരി നന്ദിനി രൂപം
മതിലഞ്ചും കടന്നെത്തുന്ന ഞങ്ങള്‍ക്കു
മനസ്സില്‍ പതിയേണം..
മായേ മഹാമായേ.. (ദേവീ..)

ശ്രീകോവില്‍ നടയില്‍ നിന്നൊരിക്കലും മാറാത്ത
ശ്രീ വിവേകാനന്ദ ശിലയില്‍
സൂര്യനും ചന്ദ്രനും തൊഴുതു നമസ്കരിക്കും
സ്വയംവര കന്യകാ രൂപം
പടിയാറും കടന്നെത്തുന്ന ഞങ്ങള്‍ക്കു
പതിവായ്‌ കാണേണം
മായേ മഹാമായേ.. (ദേവീ..)

devī kanyāgumārī
prasīda pratyakṣa māheśvarī
devī kanyagumārī.. (devī...)

sandhyakku laḽidā sahasranāmaṁ sŏlluṁ
saṁsāra sāgara tiragaḽ ( sandhyakku..)
īṟanuḍuttu vannu kanaga kalaśamāḍuṁ
himagiri nandini rūbaṁ
madilañjuṁ kaḍannĕttunna ñaṅṅaḽkku
manassil padiyeṇaṁ..
māye mahāmāye.. (devī..)

śrīgovil naḍayil ninnŏrikkaluṁ māṟātta
śrī vivegānanda śilayil
sūryanuṁ sandranuṁ tŏḻudu namaskarikkuṁ
svayaṁvara kanyagā rūbaṁ
paḍiyāṟuṁ kaḍannĕttunna ñaṅṅaḽkku
padivāy‌ kāṇeṇaṁ
māye mahāmāye.. (devī..)