ദേവീ കാവ്യമോഹിനീ ഹൃദയഹാരിണീ
ദേവാ കാമമോഹിതം ഹൃദയപല്ലവം
നിറവേകുവാനായ് നിറമാല്യമായ് ഞാന്‍
ഒരു കിന്നരനായ് ഒരുനാള്‍ വരൂ നീ...
ദേവീ കാവ്യമോഹിനീ ഹൃദയഹാരിണീ
ദേവാ കാമമോഹിതം ഹൃദയപല്ലവം...
നിന്‍ നികുഞ്ജദലങ്ങളില്‍ മധുപനായി ഞാൻ
നിന്‍ വസന്തദിനങ്ങളില്‍ മദനനായി ഞാന്‍
നേദ്യമായിടുന്നു നിന്റെ മുന്നിലായി ഞാന്‍
ദേവാ കാമമോഹിതം ഹൃദയപല്ലവം
ദേവീ കാവ്യമോഹിനീ ഹൃദയഹാരിണീ...
നിന്‍ വിരല്‍ തഴുകുമ്പൊഴോ കമ്പിയായി ഞാന്‍
നിന്‍ സ്വരം പകരുമ്പൊഴോ വീണയായീ ഞാന്‍
ഭാഗ്യമായ് വരൂ ഇവന്റെ ഭാഗ്യമായി നീ...
ദേവീ പ്രേമവാഹിനീ ഹൃദയഹാരിണീ
നാഥാ സ്വന്തമാക്കുകെന്‍ ഹൃദയപല്ലവം
നിറവേകുവാനായ് നിറമാല്യമായ് ഞാന്‍
ഒരു കിന്നരനായ് ഒരുനാള്‍ വരൂ നീ...
ദേവീ കാവ്യമോഹിനീ ഹൃദയഹാരിണീ...
ദേവാ കാമമോഹിതം ഹൃദയപല്ലവം...