Devavaahini

ദേവവാഹിനി
Work
Year
Language

ദേവവാഹിനീ തീരഭൂമിയില്‍
ദേവതാരപൂന്തണലില്‍..
ഇന്ദ്രജാല മഹേന്ദ്രജാല
ചന്ദ്രികാങ്കണത്തില്‍...
നീവരൂ സഖീ നീവരൂ
നിന്‍ കിനാവിന്‍ മധു തരൂ...

പുളകപുതുമലര്‍ തോരണം ചാര്‍ത്തിയ
പുരുഷവാഹനത്തില്‍...
ദേവകുമാരിയായ് നീയുയരുന്നെന്‍
മായാമോഹവീയത്തില്‍...
ഈ ആനന്ദസുഗന്ധോന്മാദം
എന്നെ മന്മഥനാക്കി..
നിന്നെ രതിദേവിയാക്കി....

കനകവസന്തപ്പൂമഴപൊഴിയും
കല്പനതന്‍ പുളിനം..
സ്വപ്നശലാകകള്‍ പാറിനടക്കും
സ്വര്‍ണ്ണരേഖാ നദിതീരം..
ഈ മോഹാന്ധവസന്തോന്മാദം
എന്നെ ദുഷ്യന്തനാക്കി..
നിന്നെ ശകുന്തളയാക്കി...

devavāhinī tīrabhūmiyil
devadārabūndaṇalil..
indrajāla mahendrajāla
sandrigāṅgaṇattil...
nīvarū sakhī nīvarū
nin kināvin madhu tarū...

puḽagabudumalar toraṇaṁ sārttiya
puruṣavāhanattil...
devagumāriyāy nīyuyarunnĕn
māyāmohavīyattil...
ī ānandasugandhonmādaṁ
ĕnnĕ manmathanākki..
ninnĕ radideviyākki....

kanagavasandappūmaḻabŏḻiyuṁ
kalbanadan puḽinaṁ..
svapnaśalāgagaḽ pāṟinaḍakkuṁ
svarṇṇarekhā nadidīraṁ..
ī mohāndhavasandonmādaṁ
ĕnnĕ duṣyandanākki..
ninnĕ śagundaḽayākki...