Devasenaabadi

ദേവസേനാപതി
Year
Language

ഓം നമ:ശിവായ:

ദേവസേനാപതി സ്വാഗതം പ്രിയ
ദേവവധുവിനും സ്വാഗതം
അനഘന്റെ മലരേ അദ്വൈത പൊരുളേ
അഗ്നിസംഭവനേ സ്വാഗതം
ആ...ആ‍.......

താരകനേ കൊന്നു സുരചിത്തം വെന്നു നീ
മണ്ണിനും വിണ്ണിനും പൊന്നുണ്ണിയായി നീ
ഇന്ദ്രന്റെ വരം നേടീ സുന്ദരീ കരം നേടീ
ചന്ദ്രക്കലാധരന്റെ ചിദ് രൂപമായിനീ

ശരവണഭവനേ പ്രിയഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപ്പൊരുളേ സ്വാഗതം

അഭിരാമചിലങ്കകള്‍ അവിരാമമാടവേ
അപ്സരകന്യകള്‍ പൂമഴ പെയ്യവേ
ഈരേഴുദിക്കും നിന്‍ സല്‍ പ്രഭാ കന്ദളം
ആചന്ദ്രതാരം വാഴ്ക നിന്‍ ദേവിയും

ശരവണഭവനേ പ്രിയഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപ്പൊരുളേ സ്വാഗതം
(ദേവസേനാപതി ...)

oṁ nama:śivāya:

devasenābadi svāgadaṁ priya
devavadhuvinuṁ svāgadaṁ
anaghanṟĕ malare advaida pŏruḽe
agnisaṁbhavane svāgadaṁ
ā...ā.......

tāragane kŏnnu surasittaṁ vĕnnu nī
maṇṇinuṁ viṇṇinuṁ pŏnnuṇṇiyāyi nī
indranṟĕ varaṁ neḍī sundarī karaṁ neḍī
sandrakkalādharanṟĕ sit rūbamāyinī

śaravaṇabhavane priyaṣaṇmukhane svāgadaṁ
śivanandanane oṁkārappŏruḽe svāgadaṁ

abhirāmasilaṅgagaḽ avirāmamāḍave
apsaraganyagaḽ pūmaḻa pĕyyave
īreḻudikkuṁ nin sal prabhā kandaḽaṁ
āsandradāraṁ vāḻga nin deviyuṁ

śaravaṇabhavane priyaṣaṇmukhane svāgadaṁ
śivanandanane oṁkārappŏruḽe svāgadaṁ
(devasenābadi ...)