Devalogam pole

ദേവലോകം പോലേ
Work
Year
Language

ദേവലോകം‌പോലെ തട്ടകം വാഴ്‌ക
ദേവാലയം‌പോലെ വീട്ടകം വാഴ്‌ക
നന്മണിവിത്തു പൊലിക
നല്ല സന്താനങ്ങള്‍ തരിക
സര്‍വ്വസൗഭാഗ്യം പൊലിക
ഉള്ളില്‍ നിറനാഴി നന്മ പൊലിക
നിറനിറ ഇല്ലത്തെ നാലുകെട്ട്
നിറവിള നാട്ടിലെ നെല്‍പ്പാടം
അമ്പലമുറ്റത്തെ കല്‍‌വിളക്കില്‍
നാട്ടുവെളിച്ചം നിറപൊലിക
(നന്മണി)

സന്താ‍നൂട്ടിനു പീഠത്തിലേറിയ
മുപ്പത്തിമുക്കോടി ദേവകളേ
സന്തതി നേടാന്‍ പൊന്നുരുളീന്ന്
പൊന്‍ചട്ടുകത്താല്‍ വിളമ്പുന്നേ
ആലിലയ്‌ക്കൊത്തോരുണ്ണി വേണം
നാവില്‍ സരസ്വതി വാഴേണം
ലക്‍ഷ്‌മീകടാക്ഷം നിറയേണം
ആയുസ്സു നൂറും കൊടുക്കേണം
(നന്മണി)

പാദത്തില്‍ വേണം കാല്‍‌ച്ചിലമ്പ്
പുലിനഖം വേണം തൃക്കഴുത്തില്‍
ആദിത്യനേപ്പോലുയരേണം
പൊന്നായ് മാറണം കൈനീട്ടം
ആട്ടക്കളത്തില്‍ വന്നാടിക്കളിക്കുന്ന
നാഗങ്ങളെന്നും തുണയ്‌ക്കേണം
ചിത്തത്തിലെന്നും മോദം വളര്‍ത്തണം
എട്ടുദിക്കും പേരു കേക്കേണം
(ദേവലോകം)

devalogaṁ‌polĕ taṭṭagaṁ vāḻ‌ka
devālayaṁ‌polĕ vīṭṭagaṁ vāḻ‌ka
nanmaṇivittu pŏliga
nalla sandānaṅṅaḽ tariga
sarvvasaubhāgyaṁ pŏliga
uḽḽil niṟanāḻi nanma pŏliga
niṟaniṟa illattĕ nālugĕṭṭ
niṟaviḽa nāṭṭilĕ nĕlppāḍaṁ
ambalamuṭrattĕ kal‌viḽakkil
nāṭṭuvĕḽiccaṁ niṟabŏliga
(nanmaṇi)

sandānūṭṭinu pīṭhattileṟiya
muppattimukkoḍi devagaḽe
sandadi neḍān pŏnnuruḽīnn
pŏncaṭṭugattāl viḽambunne
ālilay‌kkŏttoruṇṇi veṇaṁ
nāvil sarasvadi vāḻeṇaṁ
lakṣ‌mīgaḍākṣaṁ niṟayeṇaṁ
āyussu nūṟuṁ kŏḍukkeṇaṁ
(nanmaṇi)

pādattil veṇaṁ kāl‌scilamp
pulinakhaṁ veṇaṁ tṛkkaḻuttil
ādityaneppoluyareṇaṁ
pŏnnāy māṟaṇaṁ kainīṭṭaṁ
āṭṭakkaḽattil vannāḍikkaḽikkunna
nāgaṅṅaḽĕnnuṁ tuṇay‌kkeṇaṁ
sittattilĕnnuṁ modaṁ vaḽarttaṇaṁ
ĕṭṭudikkuṁ peru kekkeṇaṁ
(devalogaṁ)