എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ.... എങ്ങാണു നീ ആ.....
തിരയറിയില്ല കരയറിയില്ല അലകടലിന്റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന് അലമുറകള്‍
വിരഹത്തിന് കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന് വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
ആ.........
// എന്‍ ജീവനേ..........//