Salal sanyajala

ചലൽ ചഞ്ചല
Work
Year
Language

ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ
കിന്നാരം ചൊന്നവനോ നിന്നധരം നുകര്‍ന്നവനോ
കാമാസ്ത്രം തൊടുത്തവന്‍ നിന്നെ മാറോടു ചേര്‍ത്തുവോ തോഴി
ധൃതോം തകജം ത- തോം തോം

ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ

(കോ) ആ...

ദേവദാസിയായു് നിഴലുകള്‍ക്കുള്ളില്‍ കുങ്കുമം ചാര്‍ത്തിയോ
നിറനിലാവിന്റെ മണ്‍ചിരാദിലെ പൊന്‍തിരിനാളമായു്
രാവില്‍ കേട്ടു ഞാന്‍ ഗന്ധര്‍വ്വനാദം
ദൂരെ കിനാവില്‍ പൂത്താലി തീര്‍ത്തു
ജണു തധീം തജണു തോം ധൃതി- തില്ലാന
ധീം തധീം തജണു തോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനീ.
ധൃതോം തകജം ത- തോം തോം

ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ

ഏഴഴകുള്ള എന്‍ കളിവീടില്‍ മുത്തു കോര്‍ത്തതാരോ
പ്രണയ വര്‍ഷമായു് പെയ്തിറങ്ങിയ ദേവമോഹിനിയോ
നിന്നില്‍ കണ്ടു ഞാന്‍ വാചാലമാം മൗനം
ദൂരേ കുറിഞ്ഞികള്‍ പൂത്തല്ലോ നിനക്കായു്
ധീം തധീം തജണു തോം ധൃതി- തില്ലാന
ധീം തധീം തജണു തോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനീ.
ധൃതോം തകജം ത- തോം തോം

(ചലല്‍ചഞ്ചല )

salalsañjala silambŏliyo ĕn doḻi nin kaḍamiḻiyil
āre nī teḍuvadāre niṟamāṟu kavarnnavanāro
kinnāraṁ sŏnnavano ninnadharaṁ nugarnnavano
kāmāstraṁ tŏḍuttavan ninnĕ māṟoḍu serttuvo toḻi
dhṛtoṁ tagajaṁ ta- toṁ toṁ

salalsañjala silambŏliyo ĕn doḻi nin kaḍamiḻiyil
āre nī teḍuvadāre niṟamāṟu kavarnnavanāro

(ko) ā...

devadāsiyāyu് niḻalugaḽkkuḽḽil kuṅgumaṁ sārttiyo
niṟanilāvinṟĕ maṇsirādilĕ pŏndirināḽamāyu്
rāvil keṭṭu ñān gandharvvanādaṁ
dūrĕ kināvil pūttāli tīrttu
jaṇu tadhīṁ tajaṇu toṁ dhṛti- tillāna
dhīṁ tadhīṁ tajaṇu toṁ
sāniba panibā padhāba pamabā
paribā pasabā panī.
dhṛtoṁ tagajaṁ ta- toṁ toṁ

salalsañjala silambŏliyo ĕn doḻi nin kaḍamiḻiyil
āre nī teḍuvadāre niṟamāṟu kavarnnavanāro

eḻaḻaguḽḽa ĕn kaḽivīḍil muttu korttadāro
praṇaya varṣamāyu് pĕydiṟaṅṅiya devamohiniyo
ninnil kaṇḍu ñān vāsālamāṁ maunaṁ
dūre kuṟiññigaḽ pūttallo ninakkāyu്
dhīṁ tadhīṁ tajaṇu toṁ dhṛti- tillāna
dhīṁ tadhīṁ tajaṇu toṁ
sāniba panibā padhāba pamabā
paribā pasabā panī.
dhṛtoṁ tagajaṁ ta- toṁ toṁ

(salalsañjala )