Devabhaavana mannil

ദേവഭാവന മണ്ണിൽ
Work
Year
Language

ദേവഭാവന മണ്ണിലെഴുതിയ ഭാവകാവ്യം നീ
സുന്ദര ഭാവകാവ്യം നീ...
നീലമിഴിയില്‍ വാനമൊതുക്കിയ നിഷ്‌കളങ്കത നീ
ഓമലാളേ നെഞ്ചില്‍ നിനക്കൊരു കൂടൊരുക്കീ ഞാന്‍
(ദേവഭാവന)

പൂവുതോറും പുഞ്ചിരിക്കും പുണ്യമാധവമാസമേ
എന്‍റെ വീടിനു ദീപമായി നിന്‍റെ സാ‍ന്ത്വനശോഭകള്‍
ഇത്ര നാളും ലോലതന്ത്രിയില്‍ വീണുറങ്ങിയ മൗനമേ
ഓമലാളിന്‍ വിരലുണര്‍ത്തി നോവുറങ്ങും ചിന്തുകള്‍
(ദേവഭാവന)

കാവുതോറും നടനമാടും കാറ്റിലുണരും രാഗമേ
എന്‍റെ ഹൃദയം തരളമാക്കി നിന്‌റെ ശ്രുതിലയവീചികള്‍
എന്റെ മാനസ മരുവിലിന്നൊരു വേനല്‍‌മഴയായ് വന്നു നീ
മോഹവല്ലിയില്‍ മലരുണര്‍ത്തി സ്‌നേഹധാര ചൊരിഞ്ഞു നീ
(ദേവഭാവന)

devabhāvana maṇṇilĕḻudiya bhāvagāvyaṁ nī
sundara bhāvagāvyaṁ nī...
nīlamiḻiyil vānamŏdukkiya niṣ‌kaḽaṅgada nī
omalāḽe nĕñjil ninakkŏru kūḍŏrukkī ñān
(devabhāvana)

pūvudoṟuṁ puñjirikkuṁ puṇyamādhavamāsame
ĕnṟĕ vīḍinu dībamāyi ninṟĕ sāndvanaśobhagaḽ
itra nāḽuṁ loladandriyil vīṇuṟaṅṅiya mauname
omalāḽin viraluṇartti novuṟaṅṅuṁ sindugaḽ
(devabhāvana)

kāvudoṟuṁ naḍanamāḍuṁ kāṭriluṇaruṁ rāgame
ĕnṟĕ hṛdayaṁ taraḽamākki nin‌ṟĕ śrudilayavīsigaḽ
ĕnṟĕ mānasa maruvilinnŏru venal‌maḻayāy vannu nī
mohavalliyil malaruṇartti s‌nehadhāra sŏriññu nī
(devabhāvana)