ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
പധമപ ഗമരിഗ സ്വരലയം നൈവേദ്യം
പോയകാല സ്മൃതികള്‍തന്‍ തണലായ്
നീ വന്നു ..അമൃതം തന്നു..
പുഴയുമാമ്പലും നീരാട്ടുകല്പടവും
പഴയ കോവിലും അരയാലുമാല്‍ത്തറയും
ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ
(ദേവപാദം)
devabādaṁ teḍiḍuṁ sālabhañjiga ñān
egadārayilūṟiḍuṁ mohanŏmbaraṁ ñān
kanavil ñān kaṇḍado ninavilĕ mukhasaubhagaṁ
padhamaba gamariga svaralayaṁ naivedyaṁ
poyagāla smṛtigaḽtan daṇalāy
nī vannu ..amṛtaṁ tannu..
puḻayumāmbaluṁ nīrāṭṭugalbaḍavuṁ
paḻaya koviluṁ arayālumālttaṟayuṁ
orkkunnu ñān ŏḻugunnu ñān priyane
(devabādaṁ)