വേട്ടയ്ക്കൊരുമകന്‍ തമ്പുരാനേ
സന്താനസൗഖ്യം തരികവേണം
ശ്രീപീഠംതന്നില് എഴുന്നള്ളിയെന്നുടെ
സന്താപമെല്ലാമകറ്റിടേണം
(വേട്ടയ്ക്കൊരുമകന്‍)
മാടത്തിന്മീതേലോ മാളികതന്മേലോ
മണിയറയിലോ മണിത്തൂണിന്മേലോ
മാതേവര്മുന്നിലെ പീഠത്തിന്മീതേലോ
ആരൂഢമെങ്ങെന്ന് ചൊല്ക വേണം
(വേട്ടയ്ക്കൊരുമകന്‍)
വനവേടനായ് ശിവന് അവതരിച്ചൂ
വേടക്കിടാത്തിയായ് ശ്രീപാര്‍വ്വതി
ആയിരം നാളുകള്‍ വേട്ടയാടീയവര്
ആയിരം രാവുകള്‍ ക്രീഡ ചെയ്തു
ലോകൈകപാലകന്‍ ശ്രീഭൂതനാഥനാ
കാനനഭൂമിയില്‍ അവതരിച്ചൂ
കളമേറിയ വേട്ടയ്ക്കൊരുമക-
നെന്നുള്ളില് കലിതുള്ളി
ദുരിതങ്ങള്‍ നാളികേരം
ചിതറുന്നൊരു താളത്തുടിയായ്
(വേട്ടയ്ക്കൊരുമകന്‍)