�
�
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
( കളിവീടുറങ്ങിയല്ലോ )
ആ.. ആ.. ആ..ആ....
താരട്ടു പാടിയാലേ..ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ ( താരട്ടു )
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
എന്റെ കൈവിരൽതുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
( കളിവീടുറങ്ങിയല്ലോ )
ഇനിയെന്നു കാണുമെന്നായ് പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപ്പോയി ( ഇനിയെന്നു )
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വിലപിടിയാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ
( കളിവീടുറങ്ങിയല്ലോ )