എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ
എങ്ങനെ ഞാന്‍ ഉണര്ത്തേണ്ടൂ
എന്‍ മനസ്സിന് ആലിലയില്‍
പള്ളികൊള്ളും കണ്ണനുണ്ണീ
(എങ്ങനെ)
കോടി ജന്മം കഴിഞ്ഞാലും
നോമ്പെടുത്ത് കാത്തിരിക്കും
എങ്ങുപോയ് നീ മറഞ്ഞാലും
ആടലോടെ കാത്തിരിക്കും
(എങ്ങനെ)
ഏങ്ങിനില്‍ക്കും അമ്പാടിയില്‍
തേങ്ങിയോടും കാളിന്ദിയായ്
പൂക്കടമ്പായ് പൈക്കിടാവായ്
നീയണയാന് കാത്തിരിക്കും
(എങ്ങനെ)
പാട്ടുപാടാന്‍ ഈണമില്ല
പെയ്തു തോരാന്‍ കണ്ണീരില്ല
മാമഴയായ് നീയുണരാന്‍
മാമയിലായ് ഞാനിരിപ്പൂ
(എങ്ങനെ)