Dekho simbil maajikk

ദേഖോ സിമ്പിള്‍ മാജിക്ക്‌
Year
Language

ദേഖോ സിം‌പിള്‍ മാജിക് ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
മണിച്ചിത്രമേലാപ്പ്
സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍

അതിരുകളില്ലാ ലോകം മതിലുകളില്ലാ രാജ്യം
വന്‍‌കരയക്കരെയിക്കരെയെത്താന്‍ ഒരുനിമിഷത്തേര്
കൊച്ചിരുമൂക്കില്‍ തൊട്ടാല്‍ ഒരു പ്രണയവസന്തം പൂക്കും
പാരിസ് നഗരം പോലും ഇനി കയ്യെത്തും ദൂരെ
സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍
[ദേഖോ സിം‌പിള്‍ മാജിക്]

സ്വിറ്റ്സര്‍ലന്റില്ലെ മണ്ണില്‍ ഇനി നാലുകെട്ടുകള്‍ കെട്ടാം
അലാവുദ്ദീന്റെ വിളക്കുമെടുത്തിനി ഏഴാംകടലുകടക്കാം
വര്‍ണ്ണച്ചിറകുവിരുത്താം ഈ നീലാകാശത്തുയരാം
ഉയരംതേടിത്തേടി പുതു സ്വര്‍ഗ്ഗം കണ്ടെത്താം
സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍
[ദേഖോ സിം‌പിള്‍ മാജിക്]

dekho siṁ‌piḽ mājik it inṟarnĕṭrin mājik
maṇiccitramelāpp
svapnaṅṅaḽuṁ saṅgalbavuṁ kambyūṭṭaṟil kaṇḍu ñān
saṁgīdavuṁ sallābavuṁ kambyūṭṭaṟil keṭṭuñān

adirugaḽillā logaṁ madilugaḽillā rājyaṁ
van‌karayakkarĕyikkarĕyĕttān ŏrunimiṣatter
kŏccirumūkkil tŏṭṭāl ŏru praṇayavasandaṁ pūkkuṁ
pāris nagaraṁ poluṁ ini kayyĕttuṁ dūrĕ
svapnaṅṅaḽuṁ saṅgalbavuṁ kambyūṭṭaṟil kaṇḍu ñān
saṁgīdavuṁ sallābavuṁ kambyūṭṭaṟil keṭṭuñān
[dekho siṁ‌piḽ mājik]

sviṭrsarlanṟillĕ maṇṇil ini nālugĕṭṭugaḽ kĕṭṭāṁ
alāvuddīnṟĕ viḽakkumĕḍuttini eḻāṁkaḍalugaḍakkāṁ
varṇṇacciṟaguviruttāṁ ī nīlāgāśattuyarāṁ
uyaraṁteḍitteḍi pudu svarggaṁ kaṇḍĕttāṁ
svapnaṅṅaḽuṁ saṅgalbavuṁ kambyūṭṭaṟil kaṇḍu ñān
saṁgīdavuṁ sallābavuṁ kambyūṭṭaṟil keṭṭuñān
[dekho siṁ‌piḽ mājik]