പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
ഒന്നിച്ചിരുന്നു നാം ഓര്‍മ്മയില്‍ ഉന്മാദ
സ്വപ്നത്തിന് പന്തല്‍ ഒരുക്കിടുന്നു...(ഒന്നിച്ചിരുന്നു നാം..)
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
ഈ കൊച്ചു കായലിന് ഓളങ്ങള്‍ നമ്മോടു്
കിന്നാരം മെല്ലെ മൊഴിഞ്ഞിടുമ്പോള്‍...(ഈ കൊച്ചു...)
കാൽത്തലം മെല്ലെ ഞാനൊന്നുഴിഞ്ഞൂ
കാൽച്ചിലമ്പപ്പോള് ചിരിച്ചൂ...
.ചിരിച്ചൂ....ചിരിച്ചൂ......
ഈ കുളിര്കാറ്റില്..ഈ കുന്നിന് ചെരുവിലെ
കുഞ്ഞോലക്കാടുകള് പാടിടുമ്പോള്‍..(ഈ കുളിര്കാറ്റിൽ..)
ഈ മലര്‍വാടിയില്‍ പൂത്തുവിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളില്‍.....
കവിളില്‍...കവിളില്‍...
(പൂമരഛായകള്‍....)