ചൈത്രം ഇന്നലെ മുഖവുരയെഴുതി ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി (2)
ഈ കാനനച്ചാര്‍ത്തിലേയ്ക്കു് ഇടയകുമാരന്‍ വന്നു
ഈറക്കുഴലുമായു് വന്നു
വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന് വിഹായസ്സിനു താഴേ (2)
ശവങ്ങള് ചീയുന്ന കുഴിമാടങ്ങളില്‍ താജു്മഹള്‍ പണി തീര്‍ത്തവരേ
ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹനരേ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ
ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിന്നു മീതേ
കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു
അതിനുള്ളില്‍ മതം നോക്കും ആത്മാവിന് നിശ്വാസം
അഗ്നിലാവയായു് ഒഴുകുന്നു
ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഉടയകുമാരന് വന്നു
(ചൈത്രം ഇന്നലെ) (2)