കളവാണി നീയാദ്യം കണ്മുന്നില് വന്നപ്പോള്‍
പല ജന്മം മുന്‍പേ നമ്മള് പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിന് കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
(കളവാണി....)
വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു
പൊയ്പ്പോയ ജന്മത്തിന് പൊട്ടാത്ത ചരടിന്മേല്
മണിമുത്തേ വിധി നിന്നെ കോര്‍ത്തുവെച്ചു, കോര്‍ത്തുവെച്ചു
(കളവാണി......
കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു
എന്‍ മൌനഗാനത്തില്‍ പൊന്നോമല് പൂവായി
ആത്മാവിന് വനി നിന്നെ വിടര്‍ത്തി നിര്‍ത്തി, വിടര്‍ത്തി നിര്‍ത്തി
(കളവാണി ....)