പിറന്ന മണ്ണിലു കുളിരുകോരണ വിരുന്നുകാരികളെ (പിറന്ന..)
താലോലമാടി തില്ലാന പാടണ തണ്ണീര്ത്തുള്ളികളേ
അഴകലയായ് ഞങ്ങടെ അകംപൊരുളായി (അഴകലയായ്..)
ഒഴുകീ ഒഴുകീ ഇതിലേ തരുവും മനവും തഴുകി വരൂ (പിറന്ന..)
മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ടൊരു മാരി
മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ട് ചേലൊത്ത മാരി
താളം തുള്ളെടി പെണ്ണാളെ
താമരപ്പൂവൊത്ത പെണ്ണാളെ
മോഹം പൊട്ടിമുളയ്ക്കണു
മോതിരം മാറാന്‍ വന്നാട്ടെ
ആടും മയിലേ പാടും കുയിലേ (2)
പെണ്ണിന് കല്യാണത്തിനു താളം മേളം കേട്ടല്ലോ? (പിറന്ന..)
ജുമ്പാലേ..ജുമ്പാലേ... x 4
കണ്ണില്‍ നിന്നു കണ്ണിലേക്കു നീളുന്നുണ്ടൊരു മിന്നല്‍
കണ്ണില്‍ നിന്നു കണ്ണിലേക്കു നീളണ പാളണ മിന്നല്‍
ഉള്ളം തുടിക്കണ പെണ്ണാളെ
കള്ളക്കണ്ണെറിയണ പെണ്ണാളെ
കൂടെ നെഞ്ചിലൊരുമ്മിയും
കൂടെ വരാം ഞാന്‍ ആണാളെ
കുന്നിന് ചരുവിലെ മേയും മുകിലേ (2)
താലി മംഗലമായല്ലോ
മിന്നും പൊന്നും കണ്ടല്ലോ? (പിറന്ന..)