Deebam tilanni

ദീപം തിളങ്ങി
Work
Year
Language

ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി
ഗാനം തുടങ്ങി ഉന്മാദം തേൻ ചൂടി
താരം ചിരിച്ചു ശൃംഗാരം കൈ മാറി
താളം മുഴങ്ങി കൗമാരം ആറാടി
ഈ ചിത്ര രംഗത്തിൽ....

മോദമൊരു താലവന നീലിമയിൽ പീലിമാല ചൂടുന്നു
ജീവനിലെ മോഹമദ ദാഹമൊരു രോമഹർഷം തൂകുന്നു
നാം രമ്യവർണ്ണ ഹംസങ്ങൾ സരസ്സിൽ
നാം നിത്യ ദാഹ പുഷ്പങ്ങൾ മനസ്സിൽ
രാഗമായ് ധ്യാനമായ് ചേതനാ സംഗമം

ഭൂമിയൊരു രാഗഭര ഭാവലയ വീണയായ് മാറുന്നു
കാലമതിൽ കാമന തൻ മേളകളിൽ കാവ്യധാര പാകുന്നു
നാം മുത്തുമണി പവിഴങ്ങളിൽ സരസ്സിൽ
ആ യുക്തകാല സ്വപ്ന അരങ്ങിൽ
രാഗമായ് ധ്യാനമായ് ചേതന സംഗമം
(ദീപം തിളങ്ങി...)

dībaṁ tiḽaṅṅi vĕṇmeghaṁ pū sūḍi
gānaṁ tuḍaṅṅi unmādaṁ ten sūḍi
tāraṁ siriccu śṛṁgāraṁ kai māṟi
tāḽaṁ muḻaṅṅi kaumāraṁ āṟāḍi
ī sitra raṁgattil....

modamŏru tālavana nīlimayil pīlimāla sūḍunnu
jīvanilĕ mohamada dāhamŏru romaharṣaṁ tūgunnu
nāṁ ramyavarṇṇa haṁsaṅṅaḽ sarassil
nāṁ nitya dāha puṣpaṅṅaḽ manassil
rāgamāy dhyānamāy sedanā saṁgamaṁ

bhūmiyŏru rāgabhara bhāvalaya vīṇayāy māṟunnu
kālamadil kāmana tan meḽagaḽil kāvyadhāra pāgunnu
nāṁ muttumaṇi paviḻaṅṅaḽil sarassil
ā yuktagāla svapna araṅṅil
rāgamāy dhyānamāy sedana saṁgamaṁ
(dībaṁ tiḽaṅṅi...)