ദീപം... ദീപം... ദീപം... ദീപം...
ദീപം കയ്യില്‍ സന്ധ്യാദീപം...
ദീപം കണ്ണില്‍ താരാദീപം...
ആകാശപ്പൂമുഖത്താരോ കൊളുത്തി-
യൊരായിരം കണ്ണുള്ള ദീപം ദീപം
(ദീപം)
പുഷ്പരഥമേറിവന്ന മുഗ്ദ്ധനായികേ
പുഷ്യരാഗക്കല്‍പ്പടവില്‍ രാഗിണിയായ് നീ വരില്ലേ
മിഴികളിലൊരു കനവിന്റെ ലഹരിയുമായി
ചൊടികളിലൊരു ചിരിയൂറും സ്‌മരണയുമായി
പൂത്തുലഞ്ഞു കാറ്റിലാടും കണിക്കൊന്നപോലെ നിന്നു
(ദീപം)
അന്തിവെയില്‍പ്പൊന്നണിഞ്ഞ ശില്പകന്യകേ
അഞ്ജനക്കല്‍മണ്‌ഡപത്തില്‍ രഞ്ജിനിയായ് നീ വരില്ലേ
ചഞ്ചലപദ ചഞ്ചലപദ ശിഞ്ചിതമോടെ
ചന്ദനവനവീഥികളില്‍ ചന്ദ്രികപോലെ
എന്റെ ഗാനവീചികളില്‍ ഇന്ദ്രലോകനര്‍ത്തകിപോല്‍
(ദീപം)