ഇരുളിന് കയങ്ങളില്‍ പുതിയൊരു സൂര്യന് പുലര്‍ന്നുവോ
കണ്ണീര് തടങ്ങളില്‍ രാവിന് പ്രണയം വിരിഞ്ഞുവോ
വാര്‍മുകിലിന്‍ കരിമെയ്യില്‍ മഴവില്ലിന് ചിരി വിരിഞ്ഞു
നിറങ്ങള്‍ തൂവി സ്നേഹമഴ (ഇരുളിന് )
പറയാന്‍ മറന്നൂ പാടാന്‍ മറന്നൂ
മിണ്ടാതെ മിണ്ടീ മൌനങ്ങള്‍ സ്നേഹാര്‍ദ്രമായ് (പറയാന്‍ )
വേദന മറന്നുപോയ് മുഖചന്ദ്രിക തെളിഞ്ഞുപോയ്
മിഴികള്‍ നനഞ്ഞുപോയ് ഈ പരിഭവലയങ്ങളില് (ഇരുളിന്)
ഇവളെന്റെ ജീവന് ഇവളെന്റെ താളം
ജന്മാന്തരങ്ങള് തേങ്ങുന്നോ പോന്നോര്മ്മയില് (ഇവളെന്റെ)
എന്തിനു കരഞ്ഞു നീ എന്തിനു പിണങ്ങി നീ
എന്തിനു തലോടി നീ എന്തിനു പുണര്‍ന്നു നീ (ഇരുളിന്)