ഞാന്‍ നിന് കൈകളില്‍ അര്‍പ്പിക്കുന്നു
എന്‍ ജീവിതദുഃഖഭാരം
നീ വരൂ...ശാന്തി തന് സന്ദേശമായ്
എന്‍ മനം പ്രശാന്തമാക്കേണമേ ...
ആ...ആ...ആ ...ആ.....
ഈ പാരില്‍ പറുദീസ തീര്‍ക്കാന്‍
മുള്‍മുടി ചൂടിയ ദൈവപുത്രാ
നീ വരൂ....നക്ഷത്രദീപങ്ങളാല്‍
ഈ ഇരുളില്‍ എന്നെ നയിക്കേണമേ....
ആ...ആ...ആ ...ആ.....
എന്‍ കണ്ണുനീര്‍ത്തുള്ളികളാല്‍
നിന് പാദങ്ങള്‍ കഴുകിടാം ഞാന്‍
നീ വരൂ...ഈ വിശ്വസംഗീതമായ്....
നിന് സ്വരം കാതോര്ത്തുനില്ക്കുന്നു ഞാന്‍ .....
ആ...ആ...ആ ...ആ.....