ചിഞ്ചിലം തേന്മൊഴി ചിന്തുകള്‍
മണ്ണില്‍ നീളേ ...ഇതാ
ആയിരം വാസരം പ്രാണനില്‍ പൂക്കും നേരം
എങ്ങും ആരാമ ഭംഗിയായി ..
ഉള്ളില്‍ ആനന്ദ വീചിയായി ..ഇന്നീ ഏകാന്ത വേദിയില്‍
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)
ചാരേ കൊച്ചു കൊച്ചു കൈകള്‍ നെയ്യുമോളമോ
ഇന്നു നെഞ്ചിന് താളമായി .. (2 )
പൂക്കാലമേകും പുളകമോടെ
ഉല്ലാസമാകും ഉദയമൊന്നില്
ഭൂമിയില്‍ നിറഞ്ഞിടും നിറങ്ങള്‍ തന്
കണങ്ങള്‍ വാരി ചൂടി
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)
മെല്ലെ പിച്ചവെച്ചു പൂവിടുന്ന പാദങ്ങള്‍
കണ്ണുകൾക്കൊരുല്സവം (2 )
മധുമാരിയാകും കൊഞ്ചല് കൊണ്ടു
വാചാലമാകും വേളയൊന്നില്‍
നീളവേ വിരിഞ്ഞിടും മലര്‍കള്‍ തന്
സുഗന്ധമായി മാറി
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)