തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്
തൊടുന്നതെല്ലാം പൊന്നാകാനൊരു
വരംകൊടുത്തു ദൈവം
തമസാനദിയുടെ....
കനകപ്രഭതന്‍ കല്ലോലിനിയില്‍
കണ്ണുകള്‍ മങ്ങിപ്പോയി
കൊട്ടാരം പൊന്നാക്കി കോട്ടകള്‍ പൊന്നാക്കി
കണ്ടതു കണ്ടതു പൊന്നാക്കി
തമസാനദിയുടെ....
ആര്‍ത്തികുറഞ്ഞു അമൃതേത്തിനിരുന്നു
ആഹാരം പൊന്നായിപ്പോയി
അരുമക്കിടാവിനെ മാറോടണച്ചപ്പോള്‍
അവളൊരു സ്വര്‍ണ്ണപ്രതിമയായി
തമസാനദിയുടെ.....
കണ്ണുതുറന്നു കഥയെന്തെന്നറിഞ്ഞു
കരള്പൊട്ടിക്കരഞ്ഞൂ രാജന്
പൊന്നായ പൊന്നെല്ലാം മണ്ണാക്കിമാറ്റുവാന്
മന്നവന്‍ ദൈവത്തോടിരന്നൂ...
തമസാനദിയുടെ....